Wednesday, November 11, 2009

ഫ്രൈഡേ 13th വീണ്ടും

ബൂലോകത്തിലെ സുഹൃത്തുക്കളുടെ ശ്രദ്ധക്ക്

1991-‘95 കാലയളവിൽ ഇൻഫൊർമേഷൻ ടെക്നോളജി ലോകത്തെ ഞെട്ടിച്ച വയറസ് Friday 13th, പുതിയ രൂപത്തിലും ഭാവത്തിലും വരുന്നു. ഈ വരുന്ന വെള്ളിയാഴ്ച്ച കമ്പ്യൂട്ടറുകൾക്കുമേൽ പ്രത്യേക ശ്രദ്ധ നൽകുന്നതു നന്നായിരിക്കും. പുതിയ വരവിന്റെ ദോഷവശങ്ങൾ എന്താകും എന്നു പറയാനാവില്ല എന്നതും കാര്യങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുമെന്നു കരുതുന്നു. നിങ്ങളുടെ കമ്പ്യൂട്ടറിൽ ഇപ്പോൾത്തന്നെ ഇവൻ കടന്നു കൂടിയിട്ടുണ്ടാകും. ഉറക്കമുണരാൻ ഇനി ഒരു ദിവസം മാത്രം.

Tuesday, April 28, 2009

ലോഗോകൾ ഉണ്ടാകുന്നത്‌.

ലോഗോകൾ ഉണ്ടാകുന്നത്‌.
ഒരു ഡിസൈനർ എന്ന തൊഴിലിൽ എന്നെ ഏറ്റവും വിഷമിപ്പിച്ച ജോലി, ലോഗോ വരച്ചെടുക്കുന്നതിലാണ്‌.
പലപ്പോഴും ഒന്നിലേറെ ലോഗോ വരുന്ന ഒരു ഡിസൈനിൽ മറ്റു ജോലികളെക്കാളേറെ സമയം ഈ ലോഗോ വരയ്ക്കലിൽ വേണ്ടിവരും.
ഉദാഹരണത്തിന്‌ ഒരു ഷൂ വിൽക്കുന്ന കമ്പനിയുടെ ബ്രോഷറ്‌ ചെയ്യുമ്പോൾ പത്തിലേറെ ലോഗോ ഉണ്ടായാൽ നമ്മൾ തെണ്ടിപോയതുതന്നെ.
അഡിഡാസ്‌, നിവിയ, പ്യുമ, എന്നുവേണ്ട, എല്ല മറ്റവന്മാരുടെയും ലോഗോ വേണം. കസ്റ്റമറുടെ തന്തക്കുവിളിക്കാൻ തോന്നുന്ന അവസരമാണിത്‌.
പിന്നെ അവൻ തരുന്ന, അല്ലെങ്കിൽ തരുമെന്നു പ്രതീക്ഷിക്കുന്ന കാശിന്റെ കാര്യം ഓർത്ത്‌ തന്തക്കുവിളി മനസ്സിൽ ഒതുക്കും.
ഇത്തരം അവസരത്തിൽ ചുളുവിൽ ഈ പരിപാടി ചെയ്തു തീർക്കാൻ ഒരു മാർഗ്ഗമുണ്ട്‌. ഒരുമാതിരി എല്ല പ്രസിദ്ധ ബ്രാണ്ടുകൾക്കും സ്വന്തം വെബ്‌ സൈറ്റ്‌ ഉണ്ടാകും. (അതും ഇല്ലാത്തവനെ നമ്മൾ പ്രസിദ്ധ ബ്രാണ്ടായി കൂട്ടാതെ കുത്തിയിരുന്നു
വരയ്ക്കേണ്ടി വരും...വെബ്സൈറ്റ്‌ ഇല്ലാതവനെ വേറെ തന്തക്കു വിളിക്കാം.)

ആവശ്യമുള്ള കമ്പനിയുടെ വെബ്‌ സൈറ്റില്‌ പോകുക. അതിൽ ഏതു ഭാഗതെങ്കിലും ലോഗോ ചേർത്തിട്ടുള്ള .പ്പ്ഡ്ഫ്‌ ഫയൽ ഡൗൻലോഡു ചെയ്യൺ പറ്റുമോ എന്നു നോക്കണം. കമ്പനി റിപ്പോർട്ട്‌, പ്രൊഫെയിൽ, അതുപോലെ ഏതെങ്കിലും പേജ്‌ തുറക്കണം. പ്പ്ഡ്ഫ്‌ ഫയൽ കിട്ടിയാൽ അതൊരു 300-500 ശതമാനം സൂം ചെയ്തു നോക്കണം. ഇപ്പോൾ നല്ല വൃത്തിയും വെടിപ്പുമുള്ള ലോഗോ കാണാനാകുന്നെങ്കിൽ നിങ്ങൾ വിജയത്തോടടുക്കുന്നു എന്നു പറയാം. അതൊരു വെക്റ്റർ ലോഗോ ആകാം. ഇനി ഒന്നു മാത്രം. ചുമ്മ പിടീഫ്‌ ഫയലിനെ അഡോബ്‌ ഇല്ലസ്രേറ്ററിൽ തുറന്നു നോക്കൂ. നിങ്ങൾ തിരയുന്ന ലോഗോ റെഡി.

Thursday, April 23, 2009

Open a .PSD file with Lots of layers with ease...!

Hi friends, This is test post.

Too much time wasting when opening a multiple layerd PSD file?
Here is a short cut.
Just Press SHIFT+ALT+Open
Here a surprise waiting for u...............!
Have a nice day